boat mishap
ഖലീലുല്‍ ബുഖാരി തങ്ങള്‍ താനൂര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു
കര്‍ണാടകയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം പരിപാടികള്‍ വെട്ടിച്ചുരുക്കിയാണ് താനൂരിലെത്തിയത്
മലപ്പുറം | കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി താനൂരിലെ ബോട്ട് ദുരന്ത സ്ഥലവും മരണപ്പെട്ടവരുടെ വസതിയും സന്ദര്‍ശിച്ചു.
കര്‍ണാടകയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം ദുരന്ത വാര്‍ത്തയറിഞ്ഞ് പരിപാടികള്‍ വെട്ടിച്ചുരുക്കിയാണ് താനൂരിലെത്തിയത്.
താങ്ങാനാവാത്ത ദുരന്തമാണിതെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അ്േദ്ദഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരെ പ്രത്യേകം അഭിനന്ദിച്ചു. മരണ വീടുകള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.
എസ് വൈ എസ് സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അപകടത്തില്‍പെട്ടവരുടെ കണ്ണീരൊപ്പാന്‍ മത- രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെ അഞ്ചു മണിക്ക് ദുരന്തം നടന്ന സ്ഥലത്ത് എത്തിയ ഖലീല്‍ തങ്ങള്‍ ഉദ്യോഗസ്ഥരുമായും രക്ഷാപ്രവര്‍ത്തകരുമായും സംസാരിച്ചു.11പേര്‍ മരിച്ച വീട് സന്ദര്‍ശിച്ചു പ്രാര്‍ഥന നിര്‍വഹിച്ചു.
എസ് എം എ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, എസ് വൈ എസ് താനൂര്‍ സോണ്‍ സെക്രട്ടറി ശാഫി കാളാട്, ജുബൈര്‍ താനൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വാദിഖ് നിസാമി, കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി സീതിക്കോയ എന്നിവര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു.