Connect with us

Malappuram

ഖലീലുല്‍ ബുഖാരി തങ്ങള്‍ പാണക്കാട് ഹൈദരലി തങ്ങളുടെ വസതി സന്ദര്‍ശിച്ചു

ദുബൈയിലായിരുന്ന ഖലീല്‍ തങ്ങള്‍ ഇന്നലെ രാവിലെയാണ് പാണക്കാട് എത്തിയത്.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തി.

മരണ സമയത്ത് ദുബൈയിലായിരുന്ന ഖലീല്‍ തങ്ങള്‍ ഇന്നലെ രാവിലെയാണ് പാണക്കാട് എത്തിയത്. സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.