Connect with us

International

കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ചു; അപലപിച്ച് ജസ്റ്റിന്‍ ട്രൂഡോ

.ഖാലിസ്ഥാന്‍ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറില്‍ മുന്നില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്

Published

|

Last Updated

ഒട്ടാവ  | കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജര്‍ ആക്രമണം നടത്തിയത്.ഖാലിസ്ഥാന്‍ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറില്‍ മുന്നില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്.

സംഭവത്തില്‍ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാന്‍ അവകാശമുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. പോലീസ് അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നും ട്രൂഡോ വ്യക്തമാക്കി.

ആക്രമണത്തില്‍ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സര്‍ക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദുംപ്രതികരിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്സില്‍ കുറിച്ചു

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം.

 

Latest