National
ഹിമാചല്‍ നിയമസഭാമന്ദിരത്തിന് പുറത്ത് ഖലിസ്ഥാന്‍ പതാക; ഒരാള്‍ കൂടി പിടിയില്‍
രാജ്യത്തെ വിഭജിക്കുന്ന ശക്തികള്‍ക്കെതിരേ ഒരോ ഹിമാചലിയും ഒറ്റക്കെട്ടാണെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ
ധര്‍മ്മശാല| ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല നഗരത്തിലെ നിയമസഭാ മന്ദിരത്തിന് സമീപം ഖലിസ്ഥാനി പതാക സ്ഥാപിക്കുകയും ചുവരുകളില്‍ മുദ്രവാക്യം എഴുതുകയും ചെയ്ത സംഭവത്തിൽ ഒരു പഞ്ചാബ് സ്വദേശിയെ കൂടി അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്ന ശക്തികള്‍ക്കെതിരേ ഒരോ ഹിമാചലിയും ഒറ്റക്കെട്ടാണെന്ന് താക്കൂര്‍ പറഞ്ഞു.
പഞ്ചാബില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പഞ്ചാബ് പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോരിന്ദ സ്വദേശി അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി എസ് എസ് പി ഡോ. സന്ദീപ് ഗാര്‍ഗ് പറഞ്ഞു. ഇയാളുടെ മറ്റൊരു കൂട്ടാളിയെ ഉടന്‍ പിടികൂടുമെന്നും ഗാര്‍ഗ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ പ്രത്യേക അന്വേഷണ സംഘം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം എട്ടിനാണ് നിയമസഭാ മന്ദിരത്തിന്റെ ഗേറ്റിന് സമീപം ഖലിസ്ഥാന്‍ പതാക സ്ഥാപിച്ചതും ചുവരുകളില്‍ മുദ്യാവാക്യം എഴുതിയതും.