Connect with us

National

ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍

അമൃത്പാലിനെ നൂറോളം പൊലീസ് വാനുകള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.

Published

|

Last Updated

അമൃത്സര്‍| ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റില്‍. പഞ്ചാബ് പൊലീസ് ജലന്ധറില്‍വെച്ചാണ് അമൃത്പാലിന് പിടികൂടിയത്. നേരത്തെ അമൃത്പാലിന്റെ ആറ് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസിനെ വെട്ടിച്ച് അമൃത്സറിലെ ജല്ലുപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട അമൃത്പാലിനെ നൂറോളം പൊലീസ് വാനുകള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. അറസ്റ്റിന് പിന്നാലെ പഞ്ചാബില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഞായറാഴ്ച വരെയാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്.

അറസ്റ്റിനെ തുടര്‍ന്ന് പഞ്ചാബിലെ മോഗ ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമൃത്പാലിന്റെ ജല്ലുപൂര്‍ ഗ്രാമത്തിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

നേരത്തെ അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ് പ്രീത് സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് പഞ്ചാബില്‍ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. അമൃത്പാല്‍ സിങ്ങിന്റെ അനുയായികള്‍ അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു.