Connect with us

International

ഖലിസ്ഥാന്‍ നേതാവ് പാക്കിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പഞ്ജ്വാറിനെതിരെ ഇന്ത്യ നടപടികള്‍ ശക്തമാക്കിയപ്പോള്‍ ഇയാള്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു

Published

|

Last Updated

ഇസ്ലാമാബാദ്  | ഭീകരനും ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്(കെസിഎഫ്) തലവനുമായ പരംജിത് സിംഗ് പഞ്ജ്വാര്‍(മാലിക് സര്‍ദാര്‍ സിംഗ്) പാക്കിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.പ്രഭാതസവാരിക്കിടെ ലാഹോറിലെ തെരുവില്‍ വെച്ചായിരുന്നു കൊലപാതകം. മാസ്‌ക് ധരിച്ചെത്തിയ രണ്ടംഗ അക്രമിസംഘം പഞ്ജ്വാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പഞ്ജ്വാറിന് അനുവദിച്ച ഗണ്‍മാന്‍ അക്രമികളിലൊരാള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി അധികൃതര്‍ അറിയിച്ചു.

പഞ്ചാബിലെ തരണ്‍ തരണ്‍ സ്വദേശിയായ പഞ്ജ്വാര്‍1986-ലാണ് കെസിഎഫ് ആരംഭിച്ചത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പഞ്ജ്വാറിനെതിരെ ഇന്ത്യ നടപടികള്‍ ശക്തമാക്കിയപ്പോള്‍ ഇയാള്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പഞ്ജ്വാര്‍, റേഡിയോ പാക്കിസ്ഥാന്‍ വഴി ഇന്ത്യാവിരുദ്ധ സന്ദേശങ്ങള്‍ നിരന്തരം പുറത്തുവിട്ടിരുന്നു.

 

Latest