Connect with us

National

ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് സിംഗ് കാനഡയില്‍ അറസ്റ്റില്‍

പഞ്ചാബ് പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരനെ കാനഡ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിംഗാണ് അറസ്റ്റിലായത്. ഒക്ടോബറില്‍ മില്‍ട്ടണ്‍ പട്ടണത്തില്‍ നടന്ന വെടിവെപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റ് വിവരം കാനഡ പോലീസ് ഇന്ത്യന്‍ രഹസ്യ അന്വേഷണ ഏജന്‍സിയെ അറിയിച്ചു.

 

കൊല്ലപ്പെട്ട ഖാലിസ്ഥന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പിന്‍ഗാമിയായാണ് അര്‍ഷ് ദല്ലയെ കാണുന്നത്. പഞ്ചാബ് പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചാബിലെ മോഗ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ദല്ല ഏറ്റെടുത്തിരുന്നു.

 

Latest