National
കാനഡയില്‍ ഖലിസ്താന്‍ വാദികളുടെ പ്രതിഷേധം; ഇന്ത്യന്‍ പതാക കത്തിച്ചു
ഇന്ത്യവിരുദ്ധ പോസ്റ്ററുകള്‍ കാനഡ നീക്കം ചെയ്യാന്‍ തുടങ്ങി
ന്യൂഡല്‍ഹി | ഖലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതില്‍ കാനഡയില്‍ ഖലിസ്താന്‍ വാദികളുടെ പ്രതിഷേധം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യന്‍ പതാക കത്തിക്കുകയും ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി പ്രകടനം നടത്തുകയും ചെയ്തു. അതേസമയം ഇന്ത്യവിരുദ്ധ പോസ്റ്ററുകള്‍ കാനഡ നീക്കം ചെയ്യാന്‍ തുടങ്ങി.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ ചില ഗുരുദ്വാരകള്‍ക്ക് മുന്നില്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധം ഉണ്ടായതോടെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കാനഡയുമായിട്ടുള്ള വിഷയത്തില്‍ അന്വേഷണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണുമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പ്രതികരിച്ചു. നിജ്ജറിനെയും നിജ്ജറിന്റെയും പ്രവര്‍ത്തനങ്ങളെയും കാനഡ നിരീക്ഷിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല. ഇന്ത്യ നിരവധി തവണ നിജ്ജറിന്റെ കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നെങ്കിലും കാനഡ കാര്യമായെടുത്തില്ല.
നിജ്ജറിനും സംഘത്തിനും കാനഡ നല്‍കിയത് അന്തരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമായ സഹായമാണെന്നും ഇന്ത്യ വ്യക്തമാക്കി.