indian mission in london
യു കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ മഷിയെറിഞ്ഞ് ഖലിസ്ഥാനി പ്രതിഷേധക്കാര്‍
ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസിന് നേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികളും മഷിയും എറിഞ്ഞു.
ലണ്ടന്‍ | യു കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലേക്ക് വീണ്ടും പ്രതിഷേധ പ്രകടനം നടത്തി ഖലിസ്ഥാന്‍ അനുകൂലികള്‍. മിഷന് മുന്നില്‍ സുരക്ഷ ഒരുക്കിയ ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസിന് നേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികളും മഷിയും എറിഞ്ഞു. ഖലിസ്ഥാനി നേതാവ് അമൃത്പാല്‍ സിംഗിനെ പിടികൂടാന്‍ ഇന്ത്യ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണിത്.
മിഷന്‍ സ്ഥിതി ചെയ്യുന്ന റോഡിന്റെ മറുവശത്ത് മാത്രമാണ് പ്രതിഷേധക്കാര്‍ക്ക് എത്താനായത്. ഇവരെ തടയാന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. ഞായറാഴ്ച ഖലിസ്ഥാന്‍ അനുകൂലികള്‍ മിഷനിലേക്ക് ഇരച്ചെത്തി ദേശീയ പതാക താഴ്ത്തിയിരുന്നു. ജനാലകളും വാതിലുകളും തകര്‍ക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന്, ഹൈക്കമ്മീഷന്റെ ഭിത്തിയില്‍ കൂറ്റന്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് പുതിയ പ്രതിഷേധമുണ്ടായത്. സുരക്ഷയൊരുക്കാന്‍ 24 ബസുകളിലാണ് ലണ്ടന്‍ പോലീസ് മിഷന്റെ സമീപത്തെത്തിയത്.