National
പ്രധാനമന്ത്രിക്ക് എതിരായ ഖാർഗെയുടെ പ്രസ്താവന അരോചകം: അമിത് ഷാ
മോദിയോട് കോൺഗ്രസിനുള്ള വെറുപ്പും ഭയവുമാണ് ഖാർഗെയുടെ പരമാർശം കാണിക്കുന്നതെന്നും അമിത് ഷാ
ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ താൻ ജീവിച്ചിരിക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗം അരോചകവും അപമാനകരവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയോട് കോൺഗ്രസിനുള്ള വെറുപ്പും ഭയവുമാണ് ഖാർഗെയുടെ പരമാർശം കാണിക്കുന്നതെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
തൻ്റെ വ്യക്തിപരമായ ആരോഗ്യ കാര്യങ്ങളിലേക്ക് പ്രധാനമന്ത്രി മോദിയെ ഖാർഗെ അനാവശ്യമായി വലിച്ചിഴച്ചതായി അമിത്ഷാ കുറ്റപ്പെടുത്തി. ഖാർഗെയുടെ ആരോഗ്യത്തിനായി മോദി പ്രാർത്ഥിക്കുന്നു, ഞാൻ പ്രാർത്ഥിക്കുന്നു, ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു. ആരോഗ്യകരമായി അദ്ദേഹം വർഷങ്ങളോളം ജീവിക്കട്ടെ. 2047 ഓടെ ഒരു വികസിത് ഭാരതം സൃഷ്ടിക്കുന്നത് കാണാൻ അദ്ദേഹം ജീവിക്കട്ടെ – അമിത് ഷാ കൂട്ടിച്ചേർത്തു.
Yesterday, the Congress President Shri Mallikarjun Kharge Ji has outperformed himself, his leaders and his party in being absolutely distasteful and disgraceful in his speech.
In a bitter display of spite, he unnecessarily dragged PM Modi into his personal health matters by…
— Amit Shah (@AmitShah) September 30, 2024
ജമ്മു കശ്മീരിലെ ജസ്രോതയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഖാർഗെയുടെ പരാമർശം. ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനെ തുടർന്ന് അദ്ദേഹം പ്രസംഗം നിർത്തി. പിന്നീട് പ്രസംഗം തുടർന്നപ്പോഴാണ് പരാമർശം നടത്തിയത്.