Connect with us

National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഖാര്‍ഗെയ്ക്കും സോണിയയ്ക്കും ക്ഷണം

ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

Published

|

Last Updated

ലക്‌നോ| അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെയെല്ലാമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷണക്കത്ത് അയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷ്ഠദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണക്കത്ത് അയച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവിധ പാരമ്പര്യങ്ങളില്‍ നിന്നുള്ള ആദരണീയരായ നാലായിരത്തോളം സന്യാസിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുള്ളത്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest