National
കോണ്‍ഗ്രസ് കുറഞ്ഞ സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് ബോധപൂര്‍വ്വമാണെന്ന് ഖാര്‍ഗെ
ഒന്നിച്ച് ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് കുറഞ്ഞ സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് ബോധപൂര്‍വമാണെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളെ ഒന്നിച്ച് നിര്‍ത്താനാണ് ഈ വിട്ടുവീഴ്ച ചെയ്ത്. ഒന്നിച്ച് ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാല്‍ ഏത് സീറ്റില്‍ നിന്നാകും വിട്ടുനില്‍ക്കുകയെന്ന ചോദ്യത്തിന് അത് രാഹുലാണ് തീരുമാനിക്കേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് 200ലധികം സീറ്റുകള്‍ വിട്ടുകൊടുത്ത് കോണ്‍ഗ്രസ് 328 സീറ്റുകളിലാണ് മത്സരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്ഥമായ സഖ്യമുണ്ടെന്നും എല്ലാവരം ബിജെപിക്ക് എതിരായാണ് മത്സരിക്കുന്നതെന്നും ഖാര്‍ഖെ പറഞ്ഞു.