Connect with us

National

ഖാര്‍ഗെ വിജയം ഉറപ്പിച്ചത് 85 ശതമാനം വോട്ടു നേടി; തരൂരിന് 11 ശതമാനം

9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി

Published

|

Last Updated

ഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെ വിജയം ഉറപ്പിച്ചത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. 85 ശതമാനം വോട്ടുകള്‍ ഖര്‍ഗെ നേടിയപ്പോള്‍ തരൂര്‍ 11.42 ശതമാനം വോട്ടുകള്‍ നേടി.

9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി. യു പിയില്‍ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. വോട്ടിങ് സമയത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും ലഖ്‌നൗവില്‍ വോട്ട് ചെയ്തുവെന്നായിരുന്നു പരാതി.

ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്ന തരൂരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചില്ല.