Connect with us

National

പാർട്ടിയിൽ തന്റെ റോൾ എന്തെന്ന് ഖാർഗെ തീരുമാനിക്കും: രാഹുൽ ഗാന്ധി

മറ്റേതൊരു പാർട്ടി അംഗത്തെയും പോലെ താനും കാര്യങ്ങൾ ഖാർഗെക്ക് റിപ്പോർട്ട് ചെയ്യുമെന്നും രാഹുൽ

Published

|

Last Updated

ന്യൂഡൽഹി | കോൺഗ്രസ് പാർട്ടിയിൽ ഇനി തന്റെ റോൾ എന്തായിരിക്കുമെന്ന് പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യം നിങ്ങൾ ഖാർഗെയോടും സോണിയാ ഗാന്ധിയോടും ചോദിക്കണമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകി. ആന്ധ്രാപ്രദേശിൽ ഭാരത് ജോഡോ യാത്രക്കിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

കോൺഗ്രസ് അധ്യക്ഷന്റെ പങ്കിനെക്കുറിച്ച് തനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. അത് ഖാർഗെ തന്നെയാണ് പറയേണ്ടത്. മറ്റേതൊരു പാർട്ടി അംഗത്തെയും പോലെ താനും കാര്യങ്ങൾ ഖാർഗെക്ക് റിപ്പോർട്ട് ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.

Latest