Kasargod
സഅദിയ്യയില്‍ ഖത്മുല്‍ ബുഖാരി സംഗമം ബുധനാഴ്ച
റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

ദേളി | ജാമിഅ സഅദിയ്യ ശരീഅത്ത് കോളജ് ഖത്മുല്‍ ബുഖാരി സംഗമം ബുധനാഴ്ച (29-01-2025) ഉച്ചയ്ക്ക് ഒരു മണിക്ക് സഅദിയ്യയില്‍ നടക്കും. റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും.
കെ കെ ഹുസ്സൈന്‍ ബാഖവി, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ പി ഹുസ്സൈന്‍ സഅദി കെ സി റോഡ്, അബ്ദുല്‍ റഹ്മാന്‍ സഅദി തുവ്വൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, ജാഫര്‍ സഅദി അച്ചൂര്‍, അബ്ദുല്ല ഫൈളി മൊഗ്രാല്‍, അലി അസ്ഗര്‍ ബാഖവി, അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്ല ഫൈസി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.