Connect with us

Fifa World Cup 2022

കാഴ്ചാ വിരുന്നൊരുക്കി ഖത്വര്‍; വര്‍ണത്തില്‍ മുങ്ങി ഉദ്ഘാടന ചടങ്ങ്

ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമെത്തിയ ജനങ്ങളെ ഖത്വര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വാഗതം ചെയ്തു.

Published

|

Last Updated

ദോഹ | ലോകത്തിന്റെ മറ്റൊരു പതിപ്പ് ദോഹയിൽ സൃഷ്ടിച്ച ജനാരവത്തിന് മുന്നില്‍ കാഴ്ചാ വിരുന്ന് സൃഷ്ടിച്ച് ആതിഥേയരായ ഖത്വര്‍. അൽ ബെയ്ത് സ്റ്റേഡിയത്തിലെ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് കെങ്കേമമായി. നോര്‍ത്ത് ഈസ്റ്റ് മിഡില്‍ ഈസ്റ്റ് (മെന) മേഖലയില്‍ ആദ്യമായി വിരുന്നെത്തിയ ലോകകായിക മാമാങ്കത്തിന് പൊലിമയോടെയാണ് തുടക്കമായത്.

ഇരുളാര്‍ന്ന സ്‌റ്റേഡിയത്തില്‍ കാണികള്‍ മൊബൈല്‍ ഫോണില്‍ ഫ്‌ളാഷ് അടിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. പ്രതീക്ഷയുടെയും ഒരുമയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഹോളിവുഡ് താരം മോര്‍ഗാന്‍ ഫ്രീമാന്‍ പങ്കുവെച്ചത്. നൂറുകണക്കിന് നൃത്തക്കാരും സംഗീകജ്ഞരും കാണികളെ ഹരം കൊള്ളിച്ചു.

അറബ് പാരമ്പര്യ വാള്‍ നൃത്തമായ അല്‍ അര്‍ദയുമുണ്ടായിരുന്നു. ദക്ഷിണ കൊറിയന്‍ സംഗീത തരംഗമായ ബി ടി എസിന്റെ ഗായകന്‍ ജുംഗ് കൂക്ക് സ്റ്റേജിലെത്തിയതോടെ ലോകകപ്പിന്റെ ഭാഗ്യചിഹ്നം ലഈബ് വാനിലേക്കുയര്‍ന്ന് പറക്കാന്‍ തുടങ്ങി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമെത്തിയ ജനങ്ങളെ ഖത്വര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വാഗതം ചെയ്തു.

Latest