Ongoing News
ഖിമ്മത്ത് അല്‍സ്സിഹ മെഡിക്കല്‍ സെന്റര്‍ അല്‍ഖോബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു
റിയാദ് | ആതുര ശുശ്രൂഷാ മേഖലയിലെ ശ്രദ്ധേയരായ ദാറസ്സിഹ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റിന് കീഴില്‍ ഖിമ്മത്ത് അല്‍സ്സിഹ എന്ന പേരില്‍ പുതിയ മെഡിക്കല്‍ സെന്റര്‍ സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അല്‍ഖോബാര്‍ പോലീസ് സ്‌റ്റേഷന് സമീപം കോര്‍ണീഷില്‍ പ്രവാസികള്‍ക്കിടയില്‍ സുപരിചിതമായ ഗള്‍ഫ്‌സെന്റര്‍ കെട്ടിട സമുച്ചയത്തിലാണ് പുതിയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
സഊദിയിലെ ഫിലിപ്പീന്‍ അംബാസഡര്‍ അദ്‌നാന്‍ വി അലോെന്റാ സെന്റര്‍ ഉദ്ഘാനം നിര്‍വ്വഹിച്ചു. ഇറാം ഗ്രൂപ് സി എം ഡിയും, പ്രവാസി സമ്മാന്‍ ജോതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന്റേയും ഇറാം ഗ്രൂപ് ഡയറക്ടര്‍മാര്‍ ഉല്‍പടെയുള്ള പ്രമുഖരുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാദന ചടങ്ങുകള്‍ നടന്നത്. മെഡിക്കല്‍ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇറാം ഗ്രൂപ് വൈസ് പ്രസിഡന്റും ഖിമ്മത്ത് അല്‍സിഹ ബോര്‍ഡ് മെമ്പറുമായ ഫഹദ് അല്‍തുവൈജിരി, ഖിമ്മത്ത് അല്‍സിഹ ഡയറക്ടര്‍ മുഹമ്മദ് അഫ്‌നാസ്, ഖിമ്മത്ത് അല്‍സിഹ ഓപറേഷന്‍ മാനേജര്‍ നാസര്‍ ഖാദര്‍, ബിസ്‌നസ്ഡവലപ്‌മെന്റ് മാനേജര്‍ സുനില്‍ മുഹമ്മദ് പങ്കെടുത്തു.