Connect with us

National

ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനുമായി ആത്മാര്‍ഥമായ പോരാട്ടം തുടരും

Published

|

Last Updated

ന്യൂഡല്‍ഹി| സിനിമാ താരവും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. ഖുശ്ബു സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാട്ടങ്ങള്‍ നടത്തിയതിന് ലഭിച്ച അംഗീകാരമാണ് ഇതെന്ന് ബി.ജെ.പി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

‘ഇത്രയും വലിയ ഉത്തരവാദിത്വം ഏല്‍പ്പിച്ച പ്രധാനമന്ത്രി മോദിജിക്കും സര്‍ക്കാരിനും നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനുമായി ആത്മാര്‍ഥമായ പോരാട്ടം തുടരും” ഖുശ്ബു ട്വീറ്റ് ചെയ്തു.

ഡി.എം.കെയിലൂടെയാണ് ഖുശ്ബു രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ വക്താവായി തുടരവെയാണ് ബി.ജെ.പിയിലേക്ക് മാറുന്നത്.

 

 

Latest