Connect with us

Kozhikode

ഖ്വാജാ തങ്ങള്‍ അനുസ്മരണവും ഹള്റയും ഇന്ന് ജാമിഉല്‍ ഫുതൂഹില്‍

മഗ്രിബ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന സംഗമത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും.

Published

|

Last Updated

നോളജ് സിറ്റി| സുല്‍ത്താനുല്‍ ഹിന്ദ് ഖ്വാജാ മുഈനുദ്ദീന്‍ അജ്മീര്‍ അനുസ്മരണവും ഹള്റയും ഇന്ന് ജാമിഉല്‍ ഫുതൂഹില്‍ നടക്കും. മഗ്രിബ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന സംഗമത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും. രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്‌റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് വിശ്വാസികള്‍ സംബന്ധിക്കും.

വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്‌റുകളും ബൈത്തുകളും ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്‌റയില്‍ പാരായണം ചെയ്യപ്പെടുന്നത്. സയ്യിദ് ശാഫി ബാഅലവി വളപട്ടണം മജ്‌ലിസിന് നേതൃത്വം നല്‍കും. പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തില്‍ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്. മജ്‌ലിസില്‍ അജ്മീര്‍ മൗലിദ് പാരായണവും വിര്‍ദുല്ലത്വീഫും ഹദ്ദാദ് റാത്തീബ് പാരായണവും തബറുക് വിതരണവും നടക്കും.

സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, സി എസ് മുഹമ്മദ് ഫൈസി, ഹാഫിള് ശമീര്‍ അസ്ഹരി, ഹംസ മുസ്ലിയാര്‍, മുഹിയുദ്ദീന്‍ ബുഖാരി, സജീര്‍ ബുഖാരി, ആലിക്കുഞ്ഞി ദാരിമി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.