Connect with us

First Gear

കിയ കാരന്‍സ് ഇന്ത്യയിലെത്തി; വില 8.99 ലക്ഷം മുതല്‍

ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിലാണ് കാരന്‍സ് എംപിവി എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കിയ മോട്ടോഴ്സിന്റെ നാലാമത്തെ മോഡല്‍ കാരന്‍സ് എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് കാരന്‍സ് എംപിവി എത്തുന്നത്. കാരന്‍സിന് 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരന്‍സ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, ഹില്‍ സ്റ്റാര്‍ട്ട്, ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച ജനുവരി പകുതി മുതല്‍ കാരെന്‍സിനായി 19,000 ബുക്കിംഗുകള്‍ ലഭിച്ചതായി കിയ വെളിപ്പെടുത്തി.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എഞ്ചിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളിലും വാഹനം ലഭ്യമാകും. ടര്‍ബോ-പെട്രോള്‍, ഡീസല്‍ മില്ലുകള്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. 1.5 പെട്രോള്‍ പ്രീമിയം, പ്രസ്റ്റീജ് ട്രിമ്മുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡീസല്‍ ഓട്ടോമാറ്റിക് പൂര്‍ണ്ണമായും ലോഡുചെയ്ത ലക്ഷ്വറി പ്ലസില്‍ മാത്രമേ ലഭ്യമാകൂ. അതേസമയം ടര്‍ബോ പെട്രോള്‍-ഡിസിടി മിഡ്-സ്‌പെക്ക് പ്രസ്റ്റീജ് പ്ലസിലും ടോപ്പ്-സ്‌പെക് വേരിയന്റിലും ലഭിക്കും. പെട്രോള്‍ കാരന്‍സ് ലിറ്ററിന് 16.5 കിലോ മീറ്റര്‍ വരെ മൈലേജ് നല്‍കും എന്ന് കിയ അവകാശപ്പെടുന്നു. അതേസമയം ഡീസല്‍ 21.5 കിലോ മീറ്റര്‍ മൈലജ് നല്‍കും എന്നാണ് കമ്പനി പറയുന്നത്.

 

 

 

 

Latest