First Gear
വരുന്നു കിയ കാരന്‍സ്; അഞ്ച് വകഭേദങ്ങളിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും
ജനുവരി 14 മുതല്‍ കിയ ഔട്ട്ലെറ്റുകളില്‍ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.
ന്യൂഡല്‍ഹി| ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ 2022ലെ ആദ്യ ഉല്‍പ്പന്നമായ കാരന്‍സ് എംപിവി, അടുത്ത മാസം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കമ്പനി ഈ എംപിവിയുടെ എഞ്ചിന്‍, ഗിയര്‍ബോക്സ്, വേരിയന്റ് വിശദാംശങ്ങള്‍ എന്നിവ വെളിപ്പെടുത്തിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ജനുവരി 14 മുതല്‍ കിയ ഔട്ട്ലെറ്റുകളില്‍ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ അഞ്ച് വകഭേദങ്ങളിലാവും വാഹനം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡീസല്‍, പെട്രോള്‍ എന്നീ എഞ്ചിനുകളില്‍ കാരന്‍സ് എംപിവി ലഭ്യമാകുമെന്ന് കിയ വ്യക്തമാക്കി. എന്‍ട്രി ലെവല്‍ പവര്‍പ്ലാന്റ് 115 എച്ച്പി, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും. 140 എച്ച്പി, 1.4 ലിറ്റര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ലഭ്യമാണ്. 115 എച്ച്പി, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും കാരന്‍സ് എത്തും. ഗിയര്‍ബോക്സ് തിരഞ്ഞെടുപ്പുകളില്‍ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടും. അത് 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും. രണ്ടാമത്തേതിന് ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭിക്കും. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോളില്‍ മാത്രമേ ഏഴ് സ്പീഡ് ഡിസിടി ഗിയര്‍ബോക്സ് ലഭ്യമാകൂ.
പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളില്‍ കാരന്‍സ് വില്‍ക്കുമെന്നും വേരിയന്റിനെ ആശ്രയിച്ച് ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകള്‍ ലഭിക്കുമെന്നും കിയ അറിയിച്ചു. പ്രീമിയം വേരിയന്റില്‍ കവറുകളുള്ള 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഇന്‍ഡിഗോ ആക്സന്റുകളുള്ള ടു-ടോണ്‍ ബ്ലാക്ക്, ബീജ് ഇന്റീരിയറുകള്‍, സെമി-ലെതറെറ്റ് സീറ്റുകള്‍, രണ്ടാം നിര സീറ്റ് വണ്‍-ടച്ച് ഇലക്ട്രിക് ടംബിള്‍, 7.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ് സി, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉണ്ടായിരിക്കും.
പ്രസ്റ്റീജ് വേരിയന്റില്‍ പ്രീമിയം ട്രിമ്മില്‍ നിന്നുള്ള എല്ലാ ഫീച്ചറുകള്‍ക്കും പുറമേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.5 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, റിയര്‍ വ്യൂ കാമറ, ഔട്ട്സൈഡ് റിയര്‍ എന്നിവ ലഭിക്കും. സംയോജിത ടേണ്‍ സിഗ്‌നലുകളും ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും പ്രസ്റ്റീജില്‍ ഉണ്ടായിരിക്കും.
പ്രസ്റ്റീജ് പ്ലസ് വകഭേദത്തില്‍ 16 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, നോര്‍മല്‍, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, റിയര്‍ വാഷര്‍, വൈപ്പര്‍, റിയര്‍ ഡിഫോഗര്‍ എന്നിവ ഉണ്ടാകും.
ലക്ഷ്വറി വേരിയന്റില്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒടിഎഅപ്ഡേറ്റുകള്‍, 64-കളര്‍ ആംബിയന്റ് ക്യാബിന്‍ ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, ടെലിസ്‌കോപിക് സ്റ്റിയറിംഗ് വീല്‍ അഡ്ജസ്റ്റ്മെന്റ്, ഫുള്‍ ലെതറെറ്റ് സീറ്റുകള്‍, സീറ്റ് ബാക്ക് ടേബിളുകള്‍ എന്നിവയാണ് ഈ ആഡംബര ട്രിമ്മിന് ലഭിക്കുന്നത്.
ലക്ഷ്വറി പ്ലസിന് 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, കൂള്‍ഡ് വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ ലഭിക്കും. കൂടാതെ റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റാന്‍ഡേര്‍ഡ് സൈസ് സണ്‍റൂഫ് എന്നിവ ടോപ്പ്-സ്‌പെക്ക് ലക്ഷ്വറി പ്ലസ് ട്രിമ്മില്‍ ഉള്‍പ്പെടുന്നു. എന്‍ട്രി ലെവല്‍ വേരിയന്റിന് ഏകദേശം 12 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോപ്പ്-സ്‌പെക്ക് ഡീസല്‍ ഓട്ടോമാറ്റിക് ട്രിമ്മിന് 20 ലക്ഷം രൂപ വരെ ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.