First Gear
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 7,738 ബുക്കിംഗുകളുമായി കിയ കാരന്‍സ്
സെല്‍റ്റോസ്, സോനെറ്റ്, കാര്‍ണിവല്‍ എന്നിവയ്ക്ക് ശേഷം കമ്പനിയുടെ ഇന്ത്യയിലെ നാലാമത്തെ ഉല്‍പ്പന്നമായി മാറാന്‍ ഒരുങ്ങുന്ന വാഹനമാണ് കിയ കാരന്‍സ്.
ന്യൂഡല്‍ഹി| വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ കാരന്‍സ് എംപിവിയുടെ ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ആരംഭിച്ചത്. കിയ ഇന്ത്യ ബുക്കിംഗ് തുറന്ന് ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏഴായിരത്തില്‍ അധികം ഉപഭോക്താക്കള്‍ കിയ കാരന്‍സ് ബുക്ക് ചെയ്തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സെല്‍റ്റോസ്, സോനെറ്റ്, കാര്‍ണിവല്‍ എന്നിവയ്ക്ക് ശേഷം കമ്പനിയുടെ ഇന്ത്യയിലെ നാലാമത്തെ ഉല്‍പ്പന്നമായി മാറാന്‍ ഒരുങ്ങുന്ന വാഹനമാണ് കിയ കാരന്‍സ്.
കാരന്‍സിന്റെ ബുക്കിംഗ് വെള്ളിയാഴ്ചയാണ് കമ്പനി തുറന്നത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ 7,738 ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു. ബുക്കിംഗ് തുക 25,000 രൂപയായാണ് സജ്ജീകരിച്ചിരിക്കുന്നത്. അടുത്ത മാസം കാരന്‍സ് അവതരിപ്പിക്കാന്‍ കിയ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കാരന്‍സിന് ലഭിക്കുന്നത്. ആദ്യത്തേത് 115എച്ച്പി, 144 എന്‍എം, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്, ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം മാത്രം വാഗ്ദാനം ചെയ്യുന്നു. 140എച്ച്പി, 242എന്‍എം, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
ഡീസല്‍ എഞ്ചിന്‍ 115 എച്ച്പി, 250 എന്‍എം, 1.5 ലിറ്റര്‍ യൂണിറ്റാണ്. കൂടാതെ കിയ ഇതിന് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനുകള്‍ സെല്‍റ്റോസില്‍ നല്‍കിയിരിക്കുന്നതിന് സമാനമാണ്.
പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ കാരന്‍സ് ഇന്ത്യയില്‍ ലഭ്യമാകും. വേരിയന്റിനെ ആശ്രയിച്ച് 6-ഉം 7-ഉം സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭ്യമാകും. കാരന്‍സിന് 2,780എംഎം വീല്‍ബേസ് ഉണ്ട്. ഇത് അതിന്റെ ക്ലാസിലെ ഏറ്റവും നീളം കൂടിയതാണ്.