Connect with us

First Gear

സോനറ്റിന്റെ എച്ച്ടികെ+ 1.2ലിറ്റര്‍ പെട്രോള്‍ വേരിയന്റില്‍ സണ്‍റൂഫുമായി കിയ

കിയ സോനെറ്റ് എച്ച്ടികെ+ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ എക്സ് ഷോറൂം വില 9.76 ലക്ഷം രൂപയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| സോനെറ്റിന്റെ എച്ച്ടികെ+ 1.2ലിറ്റര്‍ പെട്രോള്‍ വേരിയന്റില്‍ സണ്‍റൂഫ് അവതരിപ്പിച്ച് കിയ. കിയ സോനെറ്റില്‍ സണ്‍റൂഫ് നേരത്തെ ഉണ്ടായിരുന്നു. അത് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമായിരുന്നു. കിയ സോനെറ്റ് എച്ച്ടികെ+ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ എക്സ് ഷോറൂം വില 9.76 ലക്ഷം രൂപയാണ്.

പുതിയ വേരിയന്റിന് 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോ എസി, മള്‍ട്ടിപ്പിള്‍ സ്പീക്കറുകള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, നാല് എയര്‍ബാഗുകള്‍, ബാക്ക് കാമറ എന്നിവയുണ്ട്.

Latest