First Gear
ഏപ്രിലില്‍ ഇന്ത്യയില്‍ 23,216 കാറുകള്‍ വിറ്റഴിച്ച് കിയ ഇന്ത്യ
കിയയുടെ വില്‍പ്പനയെ നയിച്ചത് അതിന്റെ രണ്ട് മുന്‍നിര എസ്യുവികളായ സോനെറ്റ്, സെല്‍റ്റോസ് എന്നിവയാണ്.
ന്യൂഡല്‍ഹി| ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡലായി ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ. 2023 ഏപ്രിലിലെ വില്‍പന കണക്കനുസരിച്ച് കിയ ഇന്ത്യ 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ മാസം ഇന്ത്യയിലുടനീളം 23,216 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കിയയുടെ വില്‍പ്പനയെ നയിച്ചത് അതിന്റെ രണ്ട് മുന്‍നിര എസ്യുവികളായ സോനെറ്റ്, സെല്‍റ്റോസ് എന്നിവയാണ്.
കഴിഞ്ഞ മാസം രാജ്യത്തെ കിയയുടെ മൊത്തം വില്‍പ്പനയുടെ പകുതിയിലധികവും സോനെറ്റ്-സെല്‍റ്റോസിന്റേതാണ്. കഴിഞ്ഞ മാസം സോണറ്റ് സബ് കോംപാക്റ്റ് എസ്യുവിയുടെ 9,744 യൂണിറ്റുകള്‍ വിറ്റതായി കമ്പനി പറഞ്ഞു. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കോംപാക്റ്റ് എസ്യുവികള്‍ക്ക് എതിരാളികളായ സെല്‍റ്റോസ് എസ്യുവിയുടെ 7,213 യൂണിറ്റുകളാണ് കിയ വിറ്റത്.