Connect with us

First Gear

ജനപ്രിയ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി കിയ

സെല്‍റ്റോസ്, കാരെന്‍സ് എന്നിവയുടെ വില രണ്ട് ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കിയ തങ്ങളുടെ ജനപ്രിയ വാഹനങ്ങളായ സെല്‍റ്റോസ് എസ്യുവിയുടെയും കാരെന്‍സ് എംപിവിയുടെയും വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ രണ്ട് മോഡലുകളുടെയും വില ഒക്ടോബര്‍ മുതല്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സെല്‍റ്റോസ്, കാരെന്‍സ് എന്നിവയുടെ വില രണ്ട് ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് കിയ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്.

ഒക്ടോബര്‍ ഒന്ന് മുതലാണ് കിയ സെല്‍റ്റോസ്, കാരെന്‍സ് എന്നീ കാറുകള്‍ക്ക് വില വര്‍ധിക്കാന്‍ പോകുന്നത്. 10.89 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വിലയുമായി ഈ വര്‍ഷം ജൂലൈയിലാണ് കിയ പുതുക്കിയ സെല്‍റ്റോസ് എസ്യുവി പുറത്തിറക്കിയത്. സെല്‍റ്റോസിന്റെ പുതിയ രണ്ട് വേരിയന്റുകള്‍ക്കും 9.40 ലക്ഷം മുതല്‍ 19.60 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. 19.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള എസ്യുവിയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് താഴെയായിട്ടാണ് പുതിയ രണ്ട് വേരിയന്റുകളും വരുന്നത്.

സെല്‍റ്റോസിന്റെ ഏതൊക്കെ വേരിയന്റുകള്‍ക്കാണ് അടുത്ത മാസം മുതല്‍ വില വര്‍ധിപ്പിക്കുന്നതെന്ന കാര്യം കിയ വ്യക്തമാക്കിയിട്ടില്ല. രണ്ട് ശതമാനം വില വര്‍ധിപ്പിച്ചാല്‍ ബേസ് വേരിയന്റിന്റെ വില 20,000 രൂപയിലധികം വര്‍ധിക്കും.

2022 ഫെബ്രുവരിയിലാണ് കിയ കാരന്‍സ് പുറത്തിറക്കിയത്. 8.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഒന്നിലധികം പ്രാവശ്യം ഈ വാഹനത്തിന് വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വില വര്‍ധനവിലൂടെ എന്‍ട്രി ലെവല്‍ കാരെന്‍സിന്റെ എക്‌സ് ഷോറൂം വില 10.45 ലക്ഷം രൂപയായി ഉയര്‍ന്നു. ടോപ്പ് എന്‍ഡ് വേരിയന്റിന്റെ വില 18.90 ലക്ഷം രൂപയാണ്. ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് കിയ കാരെന്‍സിനും സെല്‍റ്റോസിനും വിലവര്‍ധിപ്പിക്കുന്നതെന്ന് കിയ വ്യക്തമാക്കിയിട്ടുണ്ട്.