Connect with us

First Gear

കിയ കഴിഞ്ഞ വര്‍ഷം വിറ്റത് 30.89 ലക്ഷം കാറുകള്‍; ഇക്കൊല്ലം വലിയ ടാര്‍ഗറ്റ്

കൊറിയയില്‍ വില്‍പ്പന കുറഞ്ഞപ്പോഴും മറ്റുരാജ്യങ്ങളിലെ വില്‍പ്പന വര്‍ധനവാണ് കിയയ്ക്ക് നേട്ടമായത്.

Published

|

Last Updated

ന്യൂഡല്‍ഹി|വാഹനലോകത്ത് താരതമ്യേന പുതുമുഖമാണ് കിയ. ഇന്ത്യയില്‍തന്നെ കിയ എത്തിയിട്ട് ആറുവര്‍ഷം തികയുന്നേയുള്ളൂ. എന്നാല്‍ വാഹന വിപണിയില്‍ ഇതിനകം തങ്ങളുടെ ഇടം കിയ ഉറപ്പിച്ചുകഴിഞ്ഞു. ലോകത്താകെ കിയ വാഹനങ്ങളുടെ വില്‍പ്പന ഇതാണ് തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കൊറിയന്‍ കമ്പനി ലോകമാകെ വിറ്റത് 30.89 ലക്ഷം വാഹനങ്ങളാണ്. കമ്പനിയുടെ ചരിത്രത്തിലെ ഉയര്‍ന്ന വില്‍പ്പനയാണിത്.

കൊറിയയില്‍ വില്‍പ്പന കുറഞ്ഞപ്പോഴും മറ്റുരാജ്യങ്ങളിലെ വില്‍പ്പന വര്‍ധനവാണ് കിയയ്ക്ക് നേട്ടമായത്. 2,543,361 കാറുകളാണ് കൊറിയയ്ക്ക് പുറത്ത് കിയ വിറ്റത്. കൊറിയയിലെ വില്‍പ്പന 5,40,010 യൂണിറ്റുകളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.2 ശതമാനം ഇടിവുണ്ടായി.
കിയയുടെ ആഗോള പ്രതിമാസ വില്‍പ്പന 2023നെ അപേക്ഷിച്ച് 11.8 ശതമാനം വര്‍ദ്ധിച്ച് 240,537 ആയി ഉയര്‍ന്നു.

2023ല്‍ 3,087,384 യൂണിറ്റുകളാണ് കിയ ആഗോളതലത്തില്‍ വിറ്റത്. 2024ല്‍ 0.1 ശതമാനമാണ് വര്‍ധന. 2024ല്‍ സ്പോര്‍ട്ടേജ് എസ്യുവികളുടെ വില്‍പ്പനയില്‍ ആഗോളതലത്തില്‍ കിയയ്ക്കാണ് ഒന്നാം റാങ്ക്. 5.87 ലക്ഷം കാറുകളാണ് ഈ വിഭാഗത്തില്‍ വിറ്റത്. സെല്‍റ്റോസ് എസ്യുവി 312,246 യൂണിറ്റുകളും സോറന്റോ എസ്യുവി 280,705 യൂണിറ്റുകളും വിറ്റാണ് നേട്ടം. 2025ല്‍ 32.16 ലക്ഷം കാറുകള്‍ ലോകത്താകമാനം വിറ്റഴിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. കൊറിയയില്‍ 5,50,000 കാറുകളും വിദേശത്ത് 26,58,000 വാഹനങ്ങളും വില്‍ക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 8,200 സ്‌പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ വില്‍ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.