Connect with us

First Gear

കാരന്‍സിന്റെ ഉല്‍പ്പാദനം ആരംഭിച്ച് കിയ

14 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും ലോഞ്ച് ചെയ്യുമ്പോള്‍ വാഹനത്തിന്റെ എക്സ്‌ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് മൂന്നു വരി എംപിവി കാരന്‍സിന്റെ നിര്‍മ്മാണം തുടങ്ങി. കിയ കാരന്‍സിന്റെ ആദ്യ യൂണിറ്റ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ നിര്‍മ്മാണശാലയില്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ നാലാമത്തെ മോഡലാണ് കിയ കാരന്‍സ്. എംപിവി ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്ന് കാര്‍ നിര്‍മ്മാതാവ് സ്ഥിരീകരിച്ചു. കിയ കാരന്‍സ് ഇന്ത്യയില്‍ നിര്‍മ്മിക്കുകയും 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ കാരന്‍സ് ലഭ്യമാക്കും. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളുമായാണ് കിയ കാരന്‍സ് വരുന്നത്. 1.4 ടര്‍ബോ പെട്രോള്‍, 1.5 പെട്രോള്‍, 1.5 ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ കാരന്‍സ് വാഗ്ദാനം ചെയ്യും. എഞ്ചിനുകള്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്, കൂടാതെ ഏഴ് സ്പീഡ് ഡിസിടി (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്സും ഉള്‍പ്പെടുത്തും. ആറ് എയര്‍ബാഗുകള്‍, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, ടിപിഎംഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡൗണ്‍ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി സുരക്ഷാ ഫീച്ചറുകളും കിയ കാരന്‍സിനുണ്ടാകും. 14 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും ലോഞ്ച് ചെയ്യുമ്പോള്‍ വാഹനത്തിന്റെ എക്സ്‌ഷോറൂം വില. വാഹനത്തിനുള്ള ബുക്കിംഗ് അടുത്തിടെ കമ്പനി ആരംഭിച്ചിരുന്നു.

 

 

 

 

Latest