Connect with us

Sexual Abuse

പട്ടികജാതി യുവതിയെ പീഡിപ്പിച്ച കിക്ക്‌ബോക്‌സിങ് പരിശീലകന്‍ പിടിയില്‍

നെയ്യാറ്റിന്‍കര കുളത്തൂര്‍ നല്ലൂര്‍വട്ടം കാവുവിള വീട്ടില്‍ സുനില്‍കുമാര്‍ (28) നെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ പ്രേമം നടിച്ച് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കിക്ക്‌ബോക്‌സിങ് പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിന്‍കര കുളത്തൂര്‍ നല്ലൂര്‍വട്ടം കാവുവിള വീട്ടില്‍ സുനില്‍കുമാര്‍ (28) നെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാര്‍ പട്ടികജാതി കമ്മീഷനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തത്. രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുനില്‍കുമാറിനെ നെയ്യാറ്റിന്‍കര ഡിവൈ എസ് പി എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വലിയതുറയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തു. നെടുമങ്ങാട് പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര എസ് എച്ച് ഓ എസ് ബി പ്രവീണും സംഘവുമാണ് പ്രതിയെ പിടികൂടിയത്.