Connect with us

Kerala

ആലുവയില്‍ ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്

പ്രതിയുടെ ഫോട്ടോ പീഡനത്തിനിരയായ പെണ്‍കുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞുവെന്നും റൂറല്‍ എസ് പി വിവേക് കുമാര്‍ അറിയിച്ചു

Published

|

Last Updated

കൊച്ചി |  ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എട്ടുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതി നാട്ടുകാരന്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഫോട്ടോ പീഡനത്തിനിരയായ പെണ്‍കുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞുവെന്നും റൂറല്‍ എസ് പി വിവേക് കുമാര്‍ അറിയിച്ചു. ഇയാളെ ഉടന്‍ തന്നെ പിടിക്കൂടുമെന്നും അദ്ദേഹം അറിയിച്ചു. മോഷണക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് വിവരം.

ആലുവ ചാത്തന്‍പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആലുവയിലെ സ്വകാര്യ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുട്ടി. സമീപത്തെ സി സി ടിവികളില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിത്. പത്ത് വര്‍ഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം.

Latest