Connect with us

Kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പോലീസ് പുറത്തുവിട്ടു

നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ അറിയിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.

Published

|

Last Updated

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ അറിയിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. കൊല്ലം റൂറല്‍ പോലീസിന്റേതാണ് നിര്‍ദേശം

പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ പ്രതികളുടേത് തന്നെയാണെന്ന സംശയവും ഉണ്ട്. ഏഴ് മിനിറ്റ് പ്രതികള്‍ പാരിപ്പള്ളിയില്‍ ചെലവഴിച്ചുവെന്നും പോലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബിഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികള്‍ കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

---- facebook comment plugin here -----

Latest