Connect with us

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ പിടിയില്‍

സംഭവവുമായി നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് വിവരം. രണ്ട് കാറുകളും പിടിച്ചെടുത്തു.

Published

|

Last Updated

കൊല്ലം | ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് കെ ആര്‍ പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. സംഭവവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് വിവരം. എന്നാല്‍, ഭാര്യക്കും മകള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് പത്മകുമാര്‍ പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.

ഇന്ന് ഉച്ചക്ക് 1.45ഓടെ തമിഴ്നാട്ടിലെ തെങ്കാശിക്കടുത്ത് പുളിയറയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേരള-തമിഴ്നാട് അതിര്‍ത്തിക്കു സമീപത്താണ് ഈ പ്രദേശം.

രണ്ട് കാറുകളും പിടിച്ചെടുത്തു. ഇവയിലൊന്ന് ചാത്തന്നൂരില്‍ നിന്നും മറ്റൊന്ന് തമിഴ്നാട്ടില്‍ നിന്നുമാണ് പിടിച്ചത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് എത്തിയതെന്ന് സംശയിക്കുന്നു. രണ്ടാം ദിവസം കൊല്ലത്ത് കുട്ടിയെ എത്തിച്ച നീല കാറില്‍ പത്മകുമാര്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ അടൂര്‍ പോലീസ് ക്യാമ്പിലെത്തിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

 

 

Latest