Kerala
ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ അറിയിക്കണം.
കൊല്ലം | ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ അറിയിക്കണം.
എ ഡി ജി പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചിലാണ് പോലീസ് നടത്തിവരുന്നത്. സംഘം കുട്ടിയുമായി അധികദൂരം പോകാന്‍ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം.
കുട്ടിയെ വിട്ടയക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് സംഘത്തിലെ ഒരു സ്ത്രീ കുട്ടിയുടെ അമ്മയെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. പാരിപ്പള്ളിയില്‍ കട നടത്തുന്നയാളുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. പിന്നീട് പത്ത് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യവുമായി സ്ത്രീ കുട്ടിയുടെ ബന്ധുവിനെ വിളിച്ചതായും വിവരമുണ്ട്.
---- facebook comment plugin here -----