Connect with us

Kerala

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുട്ടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തട്ടിക്കൊണ്ടുപോയ ദിവസം താമസിച്ചത്. പോകുന്ന വഴിയില്‍ പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തി. വായ പൊത്തിപ്പിടിച്ചു.

Published

|

Last Updated

കൊല്ലം | ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തട്ടിക്കൊണ്ടുപോയ ദിവസം താമസിച്ചതെന്ന് കുട്ടി പറഞ്ഞു.

പോകുന്ന വഴിയില്‍ പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തി. വായ പൊത്തിപ്പിടിച്ചു. പിറ്റേ ദിവസം രാവിലെ യാത്ര വീണ്ടും കാറിലും പിന്നീട് ഓട്ടോയിലുമായിരുന്നു.

സംഘത്തില്‍ ആദ്യം കണ്ടവരെക്കാള്‍ കൂടുതല്‍ പേരെ പിന്നീട് കണ്ടുവെന്നും മൊഴിയിലുണ്ട്.

 

Latest