Kerala
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍
പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സ്ത്രീയാണ് കുട്ടിയുടെ ബന്ധുക്കളെ വിളിച്ചത്. നേരത്തെ അഞ്ച് ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
കൊല്ലം | ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സ്ത്രീയാണ് കുട്ടിയുടെ ബന്ധുക്കളെ വിളിച്ചത്. നേരത്തെ അഞ്ച് ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
കുട്ടി സുരക്ഷിതയാണെന്നാണ് വിളിച്ച സ്ത്രീ പറഞ്ഞത്. രാവിലെ പത്തിന് കുട്ടിയെ കൈമാറാനാണ് തങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നതെന്നും സ്ത്രീ ഫോണില്‍ അറിയിച്ചിട്ടുണ്ട്.
ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. അബിഗേലും സഹോദരന്‍ ജോനാഥനും ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. ജോനാഥനെയു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കുറച്ചു ദൂരം വലിച്ചിഴച്ച ശേഷം വഴിയില്‍ തള്ളിയിടുകയായിരുന്നു.