Connect with us

Kerala

കിഫ്ബി മസാലബോണ്ട്; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫെമ നിയമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസകിന്റെ ഹരജിയിലെ വാദം

Published

|

Last Updated

കൊച്ചി| കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയുടെയും ഡോ. ടി എം തോമസ് ഐസകിന്റെയും ഹരജികളാണ് ഇന്ന് പരിഗണിക്കുന്നത്.

കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടിലെ ഫെമ നിയമലംഘനം സംബന്ധിച്ച് തോമസ് ഐസകിന് അറിയാമായിരുന്നു എന്നാണ് ഇഡിയുടെ വാദം. ഇക്കാര്യത്തില്‍ തെളിവുകളുണ്ടെന്നും തോമസ് ഐസകിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ഉണ്ടാകുകയുള്ളൂ എന്നാണ് ഇഡിയുടെ വാദം. എന്നാല്‍ ഫെമ നിയമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസകിന്റെ ഹരജിയിലെ വാദം.

തിരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ഉത്തവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഹരജി വീണ്ടും സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്‌ക്കെത്തുന്നത്.

 

 

 

Latest