International
ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടത് പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍; കൂടുതല്‍ തായ്‌ലാന്‍ഡ് പൗരന്മാര്‍
11 അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും പലരെയും കാണാതാകുകയും ചെയ്തു.
ടെല്‍ അവീവ് | ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ബന്ദികള്‍, കാണാതായവര്‍ എന്നീ വിഭാഗത്തില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. ചില വിദേശികള്‍ക്ക് ഇരട്ട പൗരത്വവുമുണ്ട്. അതായത്, ഇസ്‌റാഈല്‍ പൗരത്വമുള്ളവരുമുണ്ട്.
ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് തായ്‌ലാന്‍ഡുകാരാണ്. 18 തായ് പൗരന്മാര്‍ കൊല്ലപ്പെടുകയും 11 പേരെ ബന്ദികളാക്കുകയും ചെയ്തു. 11 അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും പലരെയും കാണാതാകുകയും ചെയ്തു.
നേപ്പാള്‍- 10 മരണം
അര്‍ജന്റീന- ഏഴ് മരണം, 15 പേരെ കാണാതായി
യുക്രൈന്‍- രണ്ട് മരണം
ഫ്രാന്‍സ്- രണ്ട് മരണം, 14 പേരെ കാണാതായി
റഷ്യ- ഒരു മരണം, നാല് പേരെ കാണാതായി
യു കെ- ഒരു മരണം, ഒരാളെ കാണാനില്ല
കാനഡ- ഒരു മരണം, മൂന്ന് പേരെ കാണാതായി
കംബോഡിയ- ഒരു മരണം
ജര്‍മനി- നിരവധി ബന്ദികള്‍
ബ്രസീല്‍- മൂന്ന് പേരെ കാണാനില്ല
ചിലി- രണ്ട് പേരെ കാണാതായി
ഇറ്റലി- രണ്ട് പേരെ കാണാതായി
പരഗ്വെ- രണ്ട് പേരെ കാണാനില്ല
പെറു- രണ്ട് പേരെ കാണാനില്ല
ടാന്‍സാനിയ- രണ്ട് പേരെ കാണാതായി
മെക്‌സിക്കോ- രണ്ട് ബന്ദികള്‍
കൊളംബിയ- രണ്ട് ബന്ദികള്‍
ഫിലിപ്പീന്‍സ്- ഒരു ബന്ദി, ആറെ പേരെ കാണാതായി
പനാമ, അയര്‍ലാന്‍ഡ്- ഒരാളെ കാണാതായി