Kasargod
അഴിത്തലയില്‍ രാജവെമ്പാല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് തീരദേശ പോലീസ്
തൈക്കടപ്പുറം | നീലേശ്വരം തൈക്കടപ്പുറം അഴിത്തലയില്‍ രാജവെമ്പാലയെ കണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് നീലേശ്വരം തീരദേശ പോലീസ്. ഏറെ വിനോദ സഞ്ചാരികള്‍ എത്തുന്ന മേഖലയില്‍ രാജവെമ്പാലയെ കണ്ടെന്നും, പിടികിട്ടിയില്ല എന്നും പറഞ്ഞുള്ള ശബ്ദ സന്ദേശമാണ് പാമ്പിന്റെ ചിത്രം സഹിതം വ്യാപകമായി പ്രചരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----