Connect with us

Saudi Arabia

സല്‍മാന്‍ രാജാവിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയിലാണ് സല്‍മാന്‍ രാജാവ്‌.

Published

|

Last Updated

ജിദ്ദ | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ വൈദ്യപരിശോധന ജിദ്ദയിലെ അല്‍ സലാം പാലസിലെ റോയല്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയിലാണ് അദ്ദേഹമെന്ന് സഊദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കടുത്ത പനിയെയും സന്ധി വേദനയെയും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.