Saudi Arabia
സല്‍മാന്‍ രാജാവ് ജിദ്ദയിലെത്തി
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾഅസീസും മുതിർ ഉദ്യോഗസ്ഥരും ചേർന്നാണ് യാത്രയാക്കിയത്.

റിയാദ് / ജിദ്ദ | വിശുദ്ധ റമസാനിലെ ദിനരാത്രങ്ങൾ ചിലവഴിക്കാന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സൽമാൻ രാജാവ് തലസ്ഥനമായ റിയാദിൽ നിന്നും ജിദ്ദയിലെത്തി.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മക്ക പ്രവിശ്യാ ഡെപ്യൂട്ടി അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ,റോയൽ പ്രോട്ടോക്കോൾ മേധാവി ഖാലിദ് ബിൻ സാലിഹ് അൽ-അബ്ബാദ്,ഹറമൈൻ ഡെപ്യൂട്ടി പ്രൈവറ്റ് സെക്രട്ടറിയും എക്സിക്യൂട്ടീവ് കാര്യങ്ങളുടെ റോയൽ കോർട്ട് അസിസ്റ്റന്റ് ചീഫ് ഫഹദ് ബിൻ അബ്ദുല്ല അൽ-അസ്കർ, ഹറമൈൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് മറ്റ് മുതിർന്ന ഉദ്യോഗസ്‌ഥരും ചേർന്ന് സ്വീകരിച്ചു.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾഅസീസും മുതിർ ഉദ്യോഗസ്ഥരും ചേർന്നാണ് യാത്രയാക്കിയത്.