Saudi Arabia
റിയാദിലെ 15 സ്‌ക്വയറുകൾക്ക് ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരുകൾ നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു
രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശത്തെ തുടർന്നാണ് രാജകീയ ഉത്തരവ്.

റിയാദ് | സഊദി തലസ്ഥനമായ റിയാദിലെ 15 സ്‌ക്വയറുകൾക്ക് ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരുകൾ നൽകാൻ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്ക്കാരനുമായ സൽമാൻ രാജാവ് ശനിയാഴ്ച നിർദ്ദേശം നൽകിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശത്തെ തുടർന്നാണ് രാജകീയ ഉത്തരവ്.
മൂന്ന് നൂറ്റാണ്ടിലേറെയായി രാജ്യത്തിന്റെ അടിത്തറയിലും ഏകീകരണത്തിലും വികസനത്തിലും നിർണായക പങ്ക് വഹിച്ച ഭരണാധികാരികളുടെ പാരമ്പര്യത്തെ ബഹുമാനിക്കുന്നതിനുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് പ്രധാന സ്ക്വയറുകളുടെ പുതിയ പേരുകൾ പ്രതിഫലിപ്പിക്കുന്നത്.
ഇമാം മുഹമ്മദ് ബിൻ സൗദ്, ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ്, ഇമാം സൗദ് ബിൻ അബ്ദുൽ അസീസ്, ഇമാം അബ്ദുല്ല ബിൻ സൗദ്, ഇമാം തുർക്കി ബിൻ അബ്ദുല്ല, ഇമാം ഫൈസൽ ബിൻ തുർക്കി, ഇമാം അബ്ദുല്ല ബിൻ ഫൈസൽ, ഇമാം അബ്ദുൾറഹ്മാൻ ബിൻ ഫൈസൽ ,ആധുനിക സഊദി ഭരണാധികാരികളായ കിംഗ് അബ്ദുൽ അസീസ്, കിംഗ് സൗദ്, കിംഗ് ഫൈസൽ, കിംഗ് ഖാലിദ്, കിംഗ് ഫഹദ്, കിംഗ് അബ്ദുള്ള, കിംഗ് സൽമാൻ എന്നിരുടെ പേരുകളാണ് റിയാദിലെ പ്രധാന വീദികളിൽ സ്ഥിതി ചെയ്യുന്ന നാമകരണം ചെയ്യപ്പെട്ട സ്ക്വയറുകൾ.