Connect with us

National

ലഖ്‌നൗവില്‍ കിസാന്‍ മഹാ പഞ്ചായത്തിന് തുടക്കമായി; ബി ജെ പി സമ്മര്‍ദത്തില്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കര്‍ഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്‌നൗവിലെ കിസാന്‍ മഹാ പഞ്ചായത്ത്

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കിസാന്‍ മഹാ പഞ്ചായത്തിന് തുടക്കമായി. താങ്ങുവിലയില്‍ നിയമപരിരക്ഷ ഉറപ്പ് വരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് മഹാപഞ്ചായത്ത് ചേരുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കര്‍ഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്‌നൗവിലെ കിസാന്‍ മഹാ പഞ്ചായത്ത്

യു പിയിലെ വാരണാസിയിലും മുസഫര്‍ നഗറിനും ശേഷമാണ് യുപി തല്സ്ഥാനത്തേക്ക് മഹാ പഞ്ചായത്തുമായി കര്‍ഷകര്‍ എത്തിയത്. താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് സഹായധനം നല്‍കണം, കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നത്തെ കിസാന്‍ മഹാ പഞ്ചായത്ത്. ഈ ആവശ്യങ്ങളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചിരുന്നു.

യു പിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കിസാന്‍ മഹാ പഞ്ചായത്ത് ചേരുന്നത് ബിജെപിയെ രാഷ്ട്രീയമായി സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

Latest