Connect with us

National

അമേഠിയില്‍ കിശോരിലാല്‍ ശര്‍മ്മ സ്ഥാനാര്‍ത്ഥി

അമേഠിയില്‍ മത്സരിക്കുന്ന കിഷോരിലാല്‍ ശര്‍മ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥനാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കിശോരിലാല്‍ ശര്‍മ്മ സ്ഥാനാര്‍ത്ഥിയാകും. പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ സീറ്റില്‍ സ്വാഭാവിക തീരുമാനം എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

അമേഠിയില്‍ മത്സരിക്കുന്ന കിഷോരിലാല്‍ ശര്‍മ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥനാണ്. ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമേഠിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ 330 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്.

 

 

Latest