Connect with us

kitex

തെലങ്കാനയില്‍ 2,400 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് കിറ്റക്‌സ്

നേരത്തെ ആയിരം കോടിയുടെ നിക്ഷേപവും 4,000 തൊഴിലവസരങ്ങളുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്

Published

|

Last Updated

ഹൈദരാബാദ് | സര്‍ക്കാര്‍, പ്രതിപക്ഷ കക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് കേരളം വിട്ട കിറ്റക്‌സ് തെലങ്കാനയിലെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. 2,400 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്നാണ് കിറ്റക്‌സിന്റെ അവകാശ വാദം. ആകെ തൊഴിലവസരങ്ങളില്‍ 85 ശതമാനവും വനിതകള്‍ക്കാണ് ലഭ്യമാക്കുക.

നേരത്തെ ആയിരം കോടിയുടെ നിക്ഷേപവും 4,000 തൊഴിലവസരങ്ങളുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തെലങ്കാനയിലെ വ്യവസായ സൗഹൃദാന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും കണക്കിലെടുത്താണ് നിക്ഷേപം ഇരട്ടിയില്‍ അധികമാക്കിയതെന്ന് കിറ്റക്‌സ് അറിയിച്ചു.

Latest