Connect with us

Kerala

സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെകെ ശൈലജ

ഫേസ്ബുക്കില്‍ എന്തൊക്കെ കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാന്‍ പോകുന്നില്ലെന്നും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ എതിരാളികളുടെ സംസ്കാരത്തെയാണ് കാണിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെകെ ശൈലജക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അവര്‍ രംഗത്ത്. ഫേസ്ബുക്കില്‍ എന്തൊക്കെ കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാന്‍ പോകുന്നില്ലെന്നും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ എതിരാളികളുടെ സംസ്കാരത്തെയാണ് കാണിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്  അപകീര്‍ത്തി പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളും തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് അവര്‍ യുഡിഎഫിനെതിരെ പരാതി നല്‍കി. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് അടിയില്‍ അശ്ലീലഭാഷയില്‍ കമന്റിട്ട ആള്‍ക്കെതിരെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെയും നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടുന്നത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപം നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണെന്നും ജനങ്ങളുടെ അടുത്ത് നുണ പ്രചരണങ്ങള്‍ വിലപ്പോകില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

 

Latest