Connect with us

Kerala

ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച പിന്തുണ ഇപ്പോഴും ലഭിക്കുന്നു, വടകരയില്‍ വിജയം ഉറപ്പെന്ന് കെകെ ശൈലജ

കോണ്‍ഗ്രസുകാരെ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും കെകെ ശൈലജ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | വടകരമണ്ഡലത്തില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച പിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും മന്ത്രി ആയിരുന്നപ്പോഴുള്ള പ്രവര്‍ത്തനം തെരെഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് ശൈലജ വ്യക്തമാക്കിയത്. അതേസമയം ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മണ്ഡലത്തില്‍ ചര്‍ച്ചയാകില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുകാരെ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും കെകെ ശൈലജ പറഞ്ഞു. 20 എല്‍ഡിഎഫ് മെമ്പര്‍മാര്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ ബിജെപിക്കെതിരെ ശബ്ദമുയര്‍ത്താന്‍ സാധിക്കുമെന്നും ശൈലജ വ്യക്തമാക്കി.

Latest