cpi disciplanary action
കെ കെ ശിവരാമനെ സി പി ഐ താക്കീത് ചെയ്യും
പാര്‍ട്ടി മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ചതിനാണ് നടപടി
ഇടുക്കി | പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മാനേജ്മെന്റിനേയും എഡിറ്റോറിയല്‍ ബോര്‍ഡിനേയും വിമര്‍ശിച്ച സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് പരസ്യതാക്കീത്. ഇന്ന് ചേര്‍ന്ന സി പി ഐ എക്സിക്യൂട്ടീവ് യോഗമാണ് ശിവരാമനെ താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്. നാളത്തെ സംസ്ഥാന കൗണ്‍സിലില്‍ ശിവരാമന്റെ വിശദീകരണം നേരിട്ട് കേട്ടശേഷം നടപടി പരസ്യപ്പെടുത്തും.
ഗുരു ജയന്തി ദിനത്തില്‍ ഒരു ചിത്രം മാത്രം നല്‍കിയ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു വിമര്‍ശനം. ഗുരുവിനെ അറിയാത്ത മാനേജ്മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ലെന്ന പരാമര്‍ശമാണ് നടപടിക്ക് ഇടയാക്കുന്നത്.
---- facebook comment plugin here -----