Books
കെ എം അബ്ബാസിന്റെ 'സമ്പൂര്‍ണ കഥകള്‍' പ്രകാശനം ചെയ്തു
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എം ഡി. ഷംലാല്‍ അഹ്മദ് ഒയാസിസ്, കെമിക്കല്‍സ് എം ഡി വേണുഗോപാല്‍ മേനോന് നല്‍കി പ്രകാശനം ചെയ്തു.
ദുബൈ | മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ ‘സമ്പൂര്‍ണ കഥകള്‍’ ദുബൈയില്‍ പ്രകാശനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എം ഡി. ഷംലാല്‍ അഹ്മദ് ഒയാസിസ്, കെമിക്കല്‍സ് എം ഡി വേണുഗോപാല്‍ മേനോന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
തന്‍സി ഹാഷിര്‍ അധ്യക്ഷത വഹിച്ചു. പി എ ജലീല്‍, തല്‍ഹത്, എം സി എ നാസര്‍, എല്‍വിസ് ചുമ്മാര്‍, സാദിഖ് കാവില്‍, വനിത വിനോദ് പ്രസംഗിച്ചു. അനൂപ് കീച്ചേരി സ്വാഗതവും ജലീല്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.
ഗള്‍ഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളുടെ സമാഹാരമാണിത്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഗ്രീന്‍ബുക്‌സ് പവലിയനില്‍ ലഭ്യമാകും.
---- facebook comment plugin here -----