Connect with us

Kerala

കെ എം ബഷീർ കേസ്: കോടതി വിധി നിരാശാജനകമെന്ന് ബഷീറിന്റെ കുടുംബം

കേസ് അട്ടിമറിക്കപ്പെട്ടതിന്റെ പ്രതിഫലമാണ് കോടതി വിധിയെന്ന് ബഷീറിന്റെ സഹോദരൻ അബ്ദുർറഹ്മാൻ ഹാജി

Published

|

Last Updated

തിരൂർ | കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ കോടതി നടപടി നിരാശാജനകമാണെന്ന് കെ എം ബഷീറിന്റെ കുടുംബം. ഇതിനെതിരെ അപ്പീൽ നൽകുമെന്നും ബഹീറിന്റെ സഹോദരൻ അബ്ദുർറഹ്മാൻ ഹാജി പറഞ്ഞു.

കേസ് അട്ടിമറിക്കപ്പെട്ടതിന്റെ പ്രതിഫലമാണ് കോടതി വിധി. കുറ്റപത്രത്തിൽ തൃപ്തരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.