Connect with us

Kerala

കെ എം ബഷീർ കേസ്: കോടതി വിധി അങ്ങേയറ്റം നിരാശാജനകമെന്ന് പത്ര പ്രവർത്തക യൂണിയൻ

വിധിക്ക് എതിരെ കെ യു ഡബ്ല്യൂ ജെ അപ്പീൽ പോകുമെന്നും കെ യു ഡബ്ല്യൂ ജെ പ്രസിഡന്റ് എം.വി വിനീത

Published

|

Last Updated

കൊച്ചി | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ മനപൂർവമുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയ കോടതി വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് എം.വി വിനീത. വിധിക്ക് എതിരെ കെ യു ഡബ്ല്യൂ ജെ അപ്പീൽ പോകുമെന്നും അവർ അറിയിച്ചു.

പ്രതികൾ വിചാരണ നേരിടണമെന്ന് പറയുമ്പോഴും പ്രധാന വകുപ്പായ മനപൂർവമുള്ള നരഹത്യാക്കുറ്റം ഒഴിവായിരിക്കുകയാണ്. വളരെ നിരാശാജനകമായ സമീപനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉറപ്പിക്കുന്ന തരത്തിലാണ് കോടതിവിധി.

ശ്രീറാം വെങ്കിട്ടരാമന്‌ കടുത്ത ശിക്ഷ ലഭിക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമങ്ങൾ തുടക്കം മുതലേ നടന്നുവെന്ന് ജേർണലിസ്റ്റ് യൂണിയൻ തുടക്കം മുതൽ തന്നെ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് കോടതി ഉത്തരവെന്നും വിനീത പറഞ്ഞു.

---- facebook comment plugin here -----

Latest