Connect with us

Pathanamthitta

കെ എം ബഷീര്‍ അനുസ്മരണ സംഗമം നടത്തി

വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും പ്രത്യേക പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

Published

|

Last Updated

പത്തനംതിട്ട |  മാധ്യമ പ്രവര്‍ത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫുമായിരുന്ന കെ എം ബഷീറിന്റെ അഞ്ചാമത് അനുസ്മരണ സംഗമം എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും പ്രത്യേക പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.

സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.പി എ മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി,മുഹമ്മദ് ഇസ്മായില്‍,സലാഹുദ്ദീന്‍ മദനി, അബ്ദുല്‍ വഹാബ് മുസ്ലിയാര്‍,എ പി മുഹമ്മദ് അഷ്ഹര്‍,സുധീര്‍ വഴിമുക്ക് എന്നിവര്‍ പ്രസംഗിച്ചു.

 

Latest